സംസ്ഥാനത്ത് ഇന്ന് മഴ ശക്തമായേക്കുമെന്ന മുന്നറിയിപ്പിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
അടുത്ത ചില മണിക്കൂറുകളില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴ പ്രതീക്ഷിക്കുന്നു. തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും മുന്നറിയിപ്പുണ്ടായിരിക്കും.
മത്സ്യബന്ധനത്തിന് സുരക്ഷിതമല്ലാത്ത കാലാവസ്ഥ പ്രതീക്ഷിക്കപ്പെടുന്നതിനാല്‍, കേരള-ലക്ഷദ്വീപ് തീരത്ത് തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.