അഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. തുടർച്ചയായി ഏറ്റവും ഉയര്‍ന്ന നിരക്കിൽ വ്യാപാരം നടന്ന ശേഷമാണ് ഇന്ന് വിലയില്‍ കുറവ് ഉണ്ടായത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
നിലവില്‍ ഒരു പവൻ സ്വർണത്തിന്റെ വില 56,800 രൂപയാണ്, 160 രൂപയാണ് ഇന്നു കുറഞ്ഞത്. കൂടാതെ, ഗ്രാമിന് 20 രൂപയുടെ ഇടിവും രേഖപ്പെടുത്തി.
സർവകാല റെക്കോർഡില്‍ എത്തിയ സ്വര്‍ണവില, കഴിഞ്ഞ മാസത്തെ കുറവ് മറികടന്നും ഒക്ടോബറിന്റെ തുടക്കത്തിൽ കുതിച്ചുയരുകയും ചെയ്തിരുന്നു. 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ ഗ്രാംവില 7,100 രൂപയും, 18 കാരറ്റിന് 5,870 രൂപയുമാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല, ഒരു ഗ്രാമിന് 100 രൂപയായി തുടരുകയാണ്.
ഒക്ടോബറിലെ പ്രധാന വില മാറ്റങ്ങള്‍:
- ഒക്ടോബർ 1: 240 രൂപ കുറഞ്ഞ് 56,400 രൂപ.
- ഒക്ടോബർ 2: 400 രൂപ ഉയർന്നു, 56,800 രൂപ.
- ഒക്ടോബർ 3: 80 രൂപ വർധിച്ച് 56,880 രൂപ.
- ഒക്ടോബർ 4: 80 രൂപ കൂടി 56,960 രൂപ.
- ഒക്ടോബർ 5, 6: വില മാറ്റമില്ല.
- ഒക്ടോബർ 7: 160 രൂപ ഇടിഞ്ഞ് 56,800.