തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി, സേവനവിലംബം എന്നിവക്കെതിരെ പൊതുജനങ്ങൾക്ക് പരാതിയുമായി നേരിട്ട് ഇടപെടാനായി തദ്ദേശ സ്വയംഭരണ വകുപ്പ് ഉടൻ വാട്‌സ് ആപ്പ് നമ്പർ പുറത്തിറക്കും. 15 ദിവസത്തിനകം ഇത് സജ്ജമാകും എന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഈ നമ്പർ പ്രദർശിപ്പിക്കുക നിർബന്ധമാണെന്ന് നിയമം നടപ്പാക്കും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
സേവനങ്ങളുടെ സമയപരിധിയും പൗരാവകാശ വിവരങ്ങളും ഉൾപ്പെട്ട ബോർഡുകൾ ഓരോ സ്ഥാപനത്തിലും സ്ഥാപിക്കും. ഫയലുകൾ അവശ്യമില്ലാതെ താമസിപ്പിക്കുന്ന ജീവനക്കാരുടെ പട്ടിക തയാറാക്കി, അവരെ നിരീക്ഷിക്കാൻ ഇന്റേണൽ വിജിലൻസ് സംവിധാനം സജീവമാക്കും. ചില ഗൗരവമുള്ള കേസുകളിൽ പൊലീസ് വിജിലൻസിനോട് അന്വോഷണവും ആവശ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.