സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിംഗ് പ്രക്രിയ ഇന്ന് അവസാനിക്കും. 14 ജില്ലകളിലായി മൂന്ന് ഘട്ടങ്ങളിലായിരുന്നു ഈ പ്രക്രിയ നടപ്പാക്കിയിരുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
കേന്ദ്ര സർക്കാരിന്റെ നിർദേശമനുസരിച്ച്, റേഷൻ കാർഡിലെ മുഴുവൻ പേരുകളും മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണെന്ന് നിർദേശം നൽകിയിരുന്നു. മസ്റ്ററിംഗ് പൂർത്തിയാക്കാത്തവർക്ക് ഭാവിയിൽ റേഷൻ അനുവദിക്കില്ലെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മസ്റ്ററിംഗ് ഒക്ടോബർ 31 വരെ പൂർത്തിയാക്കാൻ കേന്ദ്രം സമയം നൽകിയിരുന്നെങ്കിലും, ഈ പ്രക്രിയ വേഗത്തിൽ തീർക്കാനാണ് സംസ്ഥാന ഭക്ഷ്യവകുപ്പ് ഊന്നൽ നൽകിയിരിക്കുന്നത്. മസ്റ്ററിംഗ് പൂർത്തിയാക്കാനാകാത്തവർക്ക് ബദൽ സംവിധാനങ്ങൾ വരും ദിവസങ്ങളിൽ ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.