ജില്ലയിൽ ഇന്ന് നടന്ന വ്യത്യസ്ത പരിപാടികൾ

സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണം

പട്ടികജാതി – പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണം ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മര്‍ക്കാര്‍ ഉദ്ഘാടനം ചെയ്തു. ലഹരി മുക്ത ബോധവത്ക്കരണ സെമിനാറും കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് മോട്ടിവേഷന്‍ ക്ലാസും നടത്തി. കലാ -കായിക- സാംസ്‌കാരിക മേഖലയിലുള്ളവരെയും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കളെയും അനുമോദിച്ചു. പക്ഷേ പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ എസ്.സി, എസ്.ടി പ്രെമോട്ടര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. കല്‍പ്പറ്റ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മീനാക്ഷി രാമന്‍, സിന്ധു ശ്രീധരന്‍, ബ്ലോക്ക് പഞ്ചായത്തംഗം രാഘവന്‍ സി അരണമല, ഐ.റ്റി.ടി.പി പ്രോജക്ട് ഓഫീസര്‍ ജി .പ്രമോദ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അനീഷ് ജോസ് എന്നിവര്‍ സംസാരിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

നമ്മുടെ അക്ഷയ നമ്മുടെ സര്‍ക്കാര്‍
ബോധവത്കരണ ക്യാമ്പെയിന്‍ തുടങ്ങി

അക്ഷയ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പരിചയപ്പെടുത്തുകയും അനധികൃത ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയും നമ്മുടെ അക്ഷയ നമ്മുടെ സര്‍ക്കാര്‍ ജില്ലാതല ബോധവ്തകരണ ക്യാമ്പെയിന്‍ തുടങ്ങി. അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാന്തരമായി അനധികൃത ഓണ്‍ലൈന്‍ സേവനങ്ങള്‍ പെരുകുന്നതിന്റെ പശ്ചാത്തലത്തിലാണ് ജില്ലയില്‍ വിപലുമായ അക്ഷയ സംരഭരുടെ കൂട്ടായ്മ ഫേസ് ജില്ലയില്‍ ബോധവത്കരണ പ്രചാരണങ്ങള്‍ നടത്തുന്നത്. സംസ്ഥാനത്ത് സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം അംഗീകൃത ഓണ്‍ലൈന്‍ സേവന കേന്ദ്രം അക്ഷയ കേന്ദ്രങ്ങള്‍ മാത്രമാണ്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരമാണ് പ്രാദേശികമായി അക്ഷയ കേന്ദ്രങ്ങളുടെ സേവനം ലഭ്യമാക്കുന്നത്. വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര ഓണ്‍ലൈന്‍ സേവനങ്ങള്‍ നിശ്ചിത ഫീസ് മാത്രം ഈടാക്കിയാണ് അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ ഇ ഗവര്‍ണന്‍സ് സംവിധാനം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിലും അക്ഷയ കേന്ദ്രങ്ങള്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുന്നു. അക്ഷയ കേന്ദ്രങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന ബോധവത്കരണ ലഘുലേഖ ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ പ്രകാശനം ചെയ്തു. ജില്ലാ പ്രോഗ്രാം മാനേജര്‍ എസ്.എ.നിവേദ്, ഫോറം ഓഫ് അക്ഷയ സെന്റര്‍ എന്‍ട്രപെണേഴ്സ് ജില്ലാ പ്രസിഡന്റ് ജോണ്‍ മാത്യു, വൈസ് പ്രസിഡന്റ് വി.കെ.മധു, ജില്ലാ സെക്രട്ടറി സോണി ആസാദ്, ജസ്റ്റസ് മാത്യു, പി.ആര്‍.സുഭാഷ്, കെ.രജീഷ്, എബിന്‍തോമസ് എന്നിവര്‍ പങ്കെടുത്തു. ബോധവത്കരണ ക്യാമ്പെയിനിന്റെ ഭാഗമായി ജില്ലയിലെ മുഴവന്‍ സര്‍ക്കാര്‍ പെ#ാതുമേഖല ഓഫീസുകളിലും പൊതുജനങ്ങള്‍ക്കിടയിലും ലഘുലേഖകള്‍ വിതരണം ചെയ്യും.

പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു

ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കുട്ടികളെ, ‘നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കൂ’എന്ന വിഷയത്തില്‍ പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 30 വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തില്‍ നടന്ന മത്സരം ദേശീയ അന്ധതാ കാഴ്ച വൈകല്യ നിയന്ത്രണ പരിപാടി ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ പ്രിയ സേനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ മുഹമ്മദ് മുസ്തഫ, ജില്ലാ ഒഫ്താല്‍മിക് കോ-ഓര്‍ഡിനേറ്റര്‍ കെ. മനോജ് കുമാര്‍, സീനിയര്‍ ഒപ്‌റ്റോമെട്രിസ്റ്റ് സലീം അയാത്ത്, ഒപ്‌റ്റോമെട്രിസ്റ്റ്മാരായ കെ.പി സോന, എം.എ ഷഹന എന്നിവര്‍ സംസാരിച്ചു. മത്സരത്തില്‍ വിജയികളായ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍ക്ക് സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ സ്‌കൂളില്‍ നടക്കുന്ന ലോക കാഴ്ച ദിനാചരണം ജില്ലാതല ഉദ്ഘാടന പരിപാടിയില്‍ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top