വയനാട് ദുരന്തത്തെ തുടർന്ന് പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കമിടണമെന്നും കാലതാമസം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിംലീഗ് പ്രതിനിധി സംഘം റവന്യൂ മന്ത്രി കെ. രാജനുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്ററി പാർട്ടി ലീഡർ പി. കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ഭൂമി ഏറ്റെടുക്കൽ, വീടുകൾ നിർമാണം തുടങ്ങിയ വിഷയങ്ങളിലെ വൈകിപ്പിക്കൽ ഒഴിവാക്കണമെന്നും, ദുരിതബാധിതർക്ക് വാടക വീടുകളിൽ കൂടുതൽ കാലം കഴിയേണ്ട അവസ്ഥ ഒഴിവാക്കണമെന്നുമാണ് മുസ്ലിംലീഗ് നേതൃത്വം മുന്നോട്ടുവച്ചത്.