കേരളത്തിൽ മോട്ടോർ വാഹന ലൈസൻസുകളും രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളും (RC ബുക്ക്) ഡിജിറ്റൽ ആക്കാൻ ഗതാഗത വകുപ്പ് തീരുമാനം എടുത്തു. ഇനി മുതൽ ലൈസൻസ്, ആർ.സി ബുക്ക് പ്രിന്റ് ചെയ്യുന്നതിന് പകരം, ഇവ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കും. ഇത് കേരളത്തെ മോട്ടോർ വാഹന രേഖകൾ ഡിജിറ്റലാക്കുന്ന നാലാമത്തെ സംസ്ഥാനമാക്കും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ഡ്രൈവിംഗ് ടെസ്റ്റ് പാസായ മണിക്കൂറുകൾക്കുള്ളിൽ, ഉപഭോക്താക്കൾക്ക് ഡിജിറ്റൽ ഫോർമാറ്റിൽ ലൈസൻസ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഡിജിറ്റൽ രേഖകൾ സാരഥി പോർട്ടലിലൂടെയും, ഡിജി ലോക്കർ വഴി സൂക്ഷിക്കാനും ഉപയോക്താക്കൾക്ക് അവസരം ഉണ്ടാകും. ക്യൂ ആർ കോഡ് അടങ്ങിയ ഡിജിറ്റൽ രേഖകൾ ദൗർലഭ്യമാക്കുന്നതും ഈ പുതിയ നയത്തിലൂടെ സാധ്യമാക്കും.
പ്രിന്റ് രേഖകൾ ലഭിക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസവും, ഉള്ള പ്രതിസന്ധികളും മറികടക്കാൻ ഡിജിറ്റൽമാക്കൽ സഹായകരമാകും.