സംസ്ഥാനത്തെ ഐ.ടി മേഖലയിലെ വളർച്ചയും ഉൽപ്പാദന ശേഷിയും വർധിപ്പിക്കാൻ സർക്കാർ പുതിയ ഐ.ടി നയം തയ്യാറാക്കുന്നു. 2017 ലെ ഐ.ടി നയത്തിൽ മാറ്റം വരുത്തി, സ്വകാര്യ ഐ.ടി പാർക്കുകളെ കൂടി ഉൾപ്പെടുത്തുകയാണ് ലക്ഷ്യം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഐ.ടി ഹാർഡ്വെയർ ഉൽപ്പാദനത്തിൽ 30 ഇരട്ടിയോളം വർധനയുണ്ടായതോടെ, സംസ്ഥാനത്ത് ഈ മേഖലയിൽ വൻ മുന്നേറ്റം ഉണ്ടായത് ശ്രദ്ധേയമായിരുന്നു. അടുത്ത വർഷവും ഈ വളർച്ച തുടരുമെന്നാണ് പ്രതീക്ഷ. സോഫ്റ്റ്വെയർ മേഖലയിലുണ്ടായ വളർച്ചയ്ക്ക് അനുസൃതമായി ഹാർഡ്വെയർ മേഖലയിൽ മുന്നോട്ടുപോകാൻ പുതിയ നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്.
സ്വകാര്യ ഐ.ടി മേഖലകളിലെ ജീവനക്കാരുടെ ജോലിഭാരത്തിന് പരിഹാരം കാണാനും പുതിയ പദ്ധതികൾ വഴി കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനുമാണ് സംസ്ഥാനത്തിന്റെ നീക്കം.