ബഹിരാകാശ രംഗത്ത് മുന്‍നിര വിജയം കൈവരിച്ച് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ്‌എക്‌സ്. ലോകത്തെ ഏറ്റവും വലിയ റോക്കറ്റ് സ്റ്റാര്‍ഷിപ്പിന്റെ ബൂസ്റ്റര്‍ ഭാഗം വിജയകരമായി വിക്ഷേപിച്ച ശേഷം അതേ ലോഞ്ച്‌പാഡ്‌യില്‍ തിരിച്ചിറക്കി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
വിക്ഷേപണത്തിന് ആഴ്ചകളായി കാത്തിരുന്ന മസ്‌ക് ഇത് തികച്ചും വിജയകരമാണെന്ന് ട്വിറ്ററിലൂടെ (എക്‌സ്) പങ്കുവച്ചിരിക്കുകയാണ്. ടെക്‌സസിലെ ബ്രൗണ്‍സ്വില്ലില്‍ നിന്നായിരുന്നു ബഹിരാകാശ യാത്രയുടെ ഈ ചരിത്രമുറ്റിച്ച പരീക്ഷണം. വെറും ഏഴു മിനിറ്റിനുള്ളില്‍ 232 അടി നീളമുള്ള ബൂസ്റ്റര്‍ റോക്കറ്റ് തിരികെ ഇറങ്ങുവാന്‍ ‘ചോപ്സ്റ്റിക്കുകള്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ഭീമന്‍ ലോഹ കൈകള്‍ ലോഞ്ച്പാഡ്‌ല്‍ ഒരുക്കിയിരുന്നു.