തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനില്‍ മദ്യപിച്ച് അമിത വേഗത്തില്‍ കാറോടിച്ച നടൻ ബൈജു വഴിയിലുണ്ടായിരുന്ന ഒരു ഇരുചക്രവാഹന യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച കേസിലാണ് പൊലീസ് നടപടിയെടുത്തത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
അര്‍ദ്ധരാത്രി 11.45-ന് ബൈജു മകള്‍ക്കൊപ്പം തന്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. കവടിയാർ ഭാഗത്ത് നിന്നു വന്ന സ്കൂട്ടർ യാത്രക്കാരനെയാണ് ഇടിച്ചത്. റോഡ് പണിക്കായി ബാരിക്കേഡ് വെച്ചിരുന്നുവെങ്കിലും വാഹനത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോഴാണ് കാർ ഐലന്റ് പോസ്റ്റില്‍ ഇടിച്ചതും, തുടർന്ന് മറ്റൊരു പോസ്റ്റിലും ഇടിച്ചതും.
അപകടത്തിന് പിന്നാലെ പൊലീസെത്തി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈജുവിനെയും മകളെയും മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യംചെയ്തു. ബൈജുവിന്റെ രക്തസാമ്ബിള്‍ ശേഖരിക്കാൻ നടൻ സമ്മതം നല്‍കിയിരുന്നില്ല. ഡോക്ടറുടെ റിപ്പോർട്ടില്‍ മദ്യത്തിന്റെ രൂക്ഷഗന്ധമുണ്ടായിരുന്നുവെന്നും വ്യക്തമാക്കുന്നു.