ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ, നിയന്ത്രണങ്ങൾ പാലിച്ച് ജില്ലയിൽ അടഞ്ഞുകിടന്നിരുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങൾ വീണ്ടും സഞ്ചാരികൾക്ക് തുറക്കുന്നു. നാളെ മുതൽ കുറുവാ ദ്വീപിലേക്ക് പ്രവേശനം അനുവദിക്കും. ചെമ്പ്ര പീക്ക്, ബാണാസുരമല, മീന്‍മുട്ടി വെള്ളച്ചാട്ടം, കാറ്റുകുന്ന് ആനച്ചോല ട്രക്കിംഗ് എന്നിവിടങ്ങളിലേക്ക് ഒക്ടോബർ 21 മുതൽ പ്രവേശനം ആരംഭിക്കും. സൂചിപ്പാറ വെള്ളച്ചാട്ടം നവംബർ 1ന് സന്ദർശനത്തിന് തുറക്കും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA