സംസ്ഥാനത്തെ നഴ്‌സറി സ്‌കൂളുകള്‍ക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. നിലവില്‍ അനിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന നഴ്‌സറി സ്‌കൂളുകളില്‍ കൃത്യമായ പരിപാലനം ഇല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ഏതൊരു വീടെടുത്ത് സ്‌കൂള്‍ തുടങ്ങുന്ന രീതിയാണ് നിലവിലെ അവസ്ഥ, അവിടെ എന്താണ് പഠിപ്പിക്കുന്നതെന്ന് പോലും അറിയില്ലെന്ന് അദ്ദേഹം വിശദമാക്കി.മന്ത്രിയുടെ പ്രസ്താവന പ്രകാരം, സിലബസിനും അധ്യാപകരുടെ യോഗ്യതയ്ക്കും നിയന്ത്രണങ്ങള്‍ കൊണ്ടുവരും. കാപ്പിറ്റേഷന്‍ പിരിവ് വരെ നടക്കുന്ന ചില സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.