വയനാട്ടിൽ പ്രിയങ്ക ഗാന്ധിയെ നേരിടാൻ ആരൊക്കെ? രാഷ്ട്രീയ ചർച്ചകൾ ചൂടുപിടിക്കുന്നു!

കൽപ്പറ്റ: വയനാട് ലോക് സഭാമണ്ഡലം വീണ്ടും തെരഞ്ഞെടുപ്പുചൂടിലേക്ക്. ഉപ തെരഞ്ഞെടുപ്പിന് തീയതി കുറിച്ചതോടെ മണ്ഡലത്തിൽ രാഷ്ട്രീയ മുന്നണികൾ ഉണർന്നു. മണ്ഡലത്തിൽ യുഡിഎഫിനുവേണ്ടി മത്സരത്തിനിറങ്ങുന്ന ഐഐസിസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ നേരിടാൻ എൽഡിഎഫും എൻഡിഎയും ആരെ നിയോഗിക്കുമെന്ന ചർച്ച പൊതുജനങ്ങൾക്കിടിയിൽ സജീവമായി. 

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വയനാട്, റായ്ബറേലി മണ്ഡലങ്ങളിൽ വിജയിച്ച രാഹുൽഗാന്ധി റായ്ബറേലി നിലനിർത്താൻ തീരുമാനിച്ചതിനു പിന്നാലെ കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതാണ് പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വം.ദേശീയ ശ്രദ്ധയാകർഷിക്കുന്നതാണ് വയനാട് മണ്ഡലം ഉപ തെരഞ്ഞെടുപ്പ്. അതിനാൽ മണ്ഡലത്തിൽ പ്രിയങ്കയുമായുള്ള പോരിന് എൽഡിഎഫും എൻഡിഎയും കരുത്തരെത്തന്നെ രംഗത്തിറക്കുമെന്നു വ്യക്തമാണ്. ഇടതുമുന്നണി സിപിഐയ്ക്കും എൻഡിഎ ബിജെപിക്കും അനുവദിച്ചതാണ് വയനാട് സീറ്റ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയെ സിപിഐ ദേശീയ നേതാവും നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ ജനറൽ സെക്രട്ടറിയുമായ ആനി രാജയാണ് ഇടതുമുന്നണിക്കുവേണ്ടി നേരിട്ടത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനായിരുന്നു എൻഡിഎ സ്ഥാനാർഥി. ആനി രാജയും സുരേന്ദ്രനും ഉപ തെരഞ്ഞെടുപ്പിൽ മത്സരത്തിനു ഉണ്ടാകില്ലെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ പൊതുവെ വിലയിരുത്തൽ. ഉപ തെരഞ്ഞെടുപ്പിൽ മത്സരത്തിനില്ലെന്ന് ആനി രാജ നേരത്തേ വ്യക്തമാക്കിയതുമാണ്.ഇടുക്കിയിൽനിന്നുള്ള പാർട്ടി സംസ്ഥാന കൗൺസിൽഅംഗവും മുൻ എംഎൽഎയുമായ ഇ.എസ്.ബിജിമോൾ, കോഴിക്കോടുനിന്നുള്ള പാർട്ടി സംസ്ഥാനകൗൺസിൽ അംഗം പി. വസന്തം എന്നിവരാണ്ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കുന്നതിന്സിപിഐ സംസ്ഥാന നേതൃത്വത്തിന്റെപരിഗണനയിലെന്നാണ് സൂചന. സിപിഐ നേതാവ്സത്യൻ മൊകേരിയുടെ ഭാര്യയാണ് സംസ്ഥാന ഭക്ഷ്യകമ്മീഷൻ അംഗവുമായ പി. വസന്തം. പാർട്ടിഎന്നിവരാണ് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കുന്നതിന് സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലെന്നാണ് സൂചന. സിപിഐ നേതാവ് സത്യൻ മൊകേരിയുടെ ഭാര്യയാണ് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗവുമായ പി. വസന്തം. പാർട്ടി സ്ഥാനാർഥിയായി വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബുവിന്റെ പേരും പറഞ്ഞുകേൾക്കുന്നുണ്ട്.ബിജെപി സ്ഥാനാർഥി സാധ്യത സംബന്ധിച്ച് വ്യക്തത വരാനിരിക്കുന്നതേയുള്ളൂ. സ്ഥാനാർഥിയാകാൻ സാധ്യതയുള്ളവരെക്കുറിച്ചുള്ള ചോദ്യത്തിന് ” അക്കാര്യം ദേശീയ നേതൃത്വം യഥാസമയം പ്രഖ്യാപിക്കും’ എന്നാണ് വയനാട് മണ്ഡലത്തിലെ ബിജെപി നേതാക്കളിൽ ഒരാൾ പ്രതികരിച്ചത്. കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയായതിനാൽ പ്രാപ്തിയും ജനസമ്മതിയുള്ള നേതാവിനെ പാർട്ടി മത്സരത്തിനു നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാസമർപ്പണത്തിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് കെ. സുരേന്ദ്രൻ സ്ഥാനാർഥിത്വം ബിജെപി നേതൃത്വം പ്രഖ്യാപിച്ചത്. മണ്ഡലത്തിൽ ബിജെപി ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കാനുള്ള സാധ്യത എൽഡിഎഫ്, യുഡിഎഫ് കേന്ദ്രങ്ങൾ കാണുന്നുണ്ട്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 3,64,422 വോട്ടായിരുന്നു യുഡിഎഫ് സ്ഥാനാർഥിയും ഇന്ത്യ സഖ്യം നായകനുമായ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം. 2,83,023 വോട്ടാണ് ആനി രാജയ്ക്കു ലഭിച്ചത്. എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ 1,41,045 വോട്ട് നേടി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top