ദീപാവലി മുന്നോടിയായി കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം,ക്ഷാമബത്തയിൽ 3% വർധന . ദീപാവലി ഉത്സവത്തിനൊപ്പം കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ ആശ്വാസം. കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാറുടെയും ക്ഷാമബത്ത (ഡി.എ) മൂന്നു ശതമാനം വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ഇത് നടപ്പായാൽ ജീവനക്കാരുടെ ക്ഷാമബത്ത അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമാകും. നിലവിൽ 50 ശതമാനമാണ് ലഭിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. 1 കോടി കനവും ജീവനക്കാർക്കും പെൻഷൻകാർക്കും ഈ തീരുമാനം വലിയ ആശ്വാസമാകും.