വയനാട് -04 ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ.കെ പത്മരാജന്‍ ജില്ലാ കളക്ടര്‍ കൂടിയായ ജില്ലാ വരണാധികാരി ഡി.ആര്‍ മേഘശ്രീക്ക് ആദ്യ ദിനത്തില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി. സ്ഥാനാര്‍ത്ഥിക്ക് നേരിട്ടോ പിന്തുണക്കുന്നവര്‍ക്കോ വരണാധികാരിക്കോ ഉപവരണാധികാരിക്കോ നാമനിര്‍ദ്ദേശ പത്രിക നല്‍കാം. എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ഉപവരണാധികാരി. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ നാമനിര്‍ദേശ പത്രിക സ്വീകരിക്കും. നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന തിയതി ഒക്ടോബര്‍ 25 ഉും സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 28 നുമാണ്. ഒക്ടോബര്‍ 30 ന് വൈകിട്ട് മൂന്നിനകം നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc