ആടുവസന്ത വൈറസിനെതിരായ സൗജന്യ  കുത്തിവെപ്പ് - Wayanad Vartha

ആടുവസന്ത വൈറസിനെതിരായ സൗജന്യ  കുത്തിവെപ്പ്

മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആട്, ചെമ്മരിയാടുകളെ ബാധിക്കുന്ന ആടുവസന്ത വൈറസ് രോഗത്തിനുള്ള സൗജന്യ പ്രതിരോധ കുത്തിവെയ്പ്പിന് ജില്ലയില്‍ തുടക്കമായി. ആടുവസന്ത വൈറസ് 2030 ഓടെ നിര്‍മാര്‍ജ്ജനം ചെയ്യുകയാണ് പദ്ധതി ലക്ഷ്യം. ജില്ലയില്‍ 45350 ആടുകള്‍ക്ക് വീടുകളിലെത്തി നവംബര്‍ 5 വരെ സൗജന്യ പ്രതിരോധ കുത്തിവെയ്പ്പ് നല്‍കും. കര്‍ഷകര്‍ തങ്ങളുടെ പ്രദേശത്തെ മൃഗാശുപത്രിയില്‍ രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ ഭാരത് പശുധാന്‍ പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top