സംസ്ഥാനത്ത് സ്വർണവില ചാഞ്ചാട്ടം തുടരുന്നു. വില വീണ്ടും കുതിച്ചുയർന്ന് 58,000 രൂപയിൽ എത്തി. ഇന്നലെയുമായി താരതമ്യപ്പെടുത്തുമ്പോൾ പവന് 640 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ പുതിയ വില 57,920 രൂപയാണ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
മറ്റു വിശദാംശങ്ങൾ:
- ഗ്രാമിന് 80 രൂപയാണ് വർധിച്ചത്, 7240 രൂപയാണ് ഇപ്പോഴത്തെ ഗ്രാമിന്റെ വില.
- കഴിഞ്ഞ ദിവസം പവന് 360 രൂപ വർധിച്ചതോടെ, സ്വർണവില ആദ്യമായി 57,000 കടന്നിരുന്നു.
- ഈ മാസത്തിന്റെ തുടക്കത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 56,400 രൂപയായിരുന്നു.
- 56,960 രൂപയായി ഉയർന്നത് നാലിന് രേഖപ്പെടുത്തിയ റെക്കോർഡ് പഴങ്കഥയാക്കിക്കൊണ്ട് സ്വർണവില കുതിച്ചുവരുന്നു.
- എട്ടു ദിവസത്തിനുള്ളിൽ 1700 രൂപയുടെ വർധനവാണ് ഉണ്ടായത്.