ശബരിമല: തീർഥാടനകാലത്തിന്റെ തുടക്കത്തിനുമുമ്പ് തന്നെ ശബരിമലയിൽ ഭക്തജനങ്ങൾ വൻ തിരക്കാണ്. നടപ്പന്തലിലും പുറത്തുമായി കാത്ത് നിൽക്കുന്ന ക്യൂവിൽ ആയിരങ്ങൾ. ശരംകുത്തി വരെ നീളുന്ന ക്യൂവാണുള്ളത്. 52,000 പേരാണ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടുള്ളത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
21 വരെ തുലാമാസ പൂജകൾ നടക്കും. ശബരിമല ദർശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീർത്ഥാടകർക്കും സുഗമമായ ദർശനത്തിനുള്ള സൗകര്യം സർക്കാർ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷങ്ങളിലും ഇത്തരം സൗകര്യങ്ങൾ ഉറപ്പുവരുത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വി ജോയിയുടെ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും തീർത്ഥാടനം സുഗമമാക്കുന്നതിനുള്ള നടപടികളുടെയും ഭാഗമായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലും ദേവസ്വം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിലും തിരുവിതാംകൂർ ദേവസ്വം ബോർഡ്, പൊലീസ്, ജില്ലാ ഭരണകൂടം എന്നിവരുമായി യോഗങ്ങൾ ചേര്ന്ന് ആസൂത്രണം നടത്തിയിരുന്നു. തീർത്ഥാടനത്തിനെത്തുന്ന എല്ലാവർക്കും സന്നിധാനത്തും പമ്പയിലും ഇടത്താവളങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ്, പൊലീസ്, വനം, ആരോഗ്യ, പൊതുമരാമത്ത്, ഫയർ ആൻഡ് റസ്ക്യൂ, ലീഗൽ മെട്രോളജി, ദുരന്തനിവാരണം, ഭക്ഷ്യ-പൊതുവിതരണം, ഇറിഗേഷൻ, കെഎസ്ഇബി, കെഎസ്ആർടിസി, ബിഎസ്എൻഎൽ, വാട്ടർ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയ വകുപ്പുകളുമായി ഏകോപനം മെച്ചപ്പെടുത്തും.