റിയാദ്: അബ്ദുദുൽ റഹീമിന്റെ മോചനത്തിന് ഇന്നലെ കോടതി സിറ്റിംഗ് അനുവദിച്ചിരുന്നെങ്കിലും മോചന ഉത്തരവ് ഉണ്ടായില്ല.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഒക്ടോബർ 21-ന് തിങ്കളാഴ്ച രാവിലെ രഹീമിന്റെ കേസ് കോടതി പരിഗണിക്കുമെന്ന് നേരത്തെ അദ്ദേഹത്തിന്റെ അഭിഭാഷകനെ കോടതി അറിയിച്ചിരുന്നു. രാവിലെ കേസ് കോടതി പരിഗണിച്ചു, വിശദ വിവരങ്ങൾ പരിശോധിച്ച ശേഷം വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് അക്കാര്യം അറിയിക്കുമെന്നും പറഞ്ഞു.
പബ്ലിക് പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള വകുപ്പുകളിൽ നിന്ന് നടപടിക്രമങ്ങൾ പൂർത്തിയായതിനാൽ ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നുവെന്ന് റിയാദ് സഹായ സമിതി പറഞ്ഞു. രഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, രഹീമിന്റെ കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂർ എന്നിവർ രാവിലെ കോടതിയിലെത്തിയിരുന്നു.
ഏത് ബെഞ്ചാണ് പരിഗണിക്കേണ്ടതെന്ന് നാളെ ചീഫ് ജഡ്ജ് അറിയിക്കും. തുടർന്ന് ഏത് ദിവസം സിറ്റിംഗ് ഉണ്ടാകുമെന്ന് പുതിയ ബെഞ്ച് പ്രതിഭാഗത്തിന് അറിയിപ്പുണ്ടാകും. നടപടിക്രമങ്ങൾ പൂർത്തിയായതോടെ വരും ദിവസങ്ങളിൽ തന്നെ മോചന ഉത്തരവ് ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണെന്ന് റിയാദ് സഹായ സമിതി വാർത്ത കുറിപ്പിൽ അറിയിച്ചു.