ബിഎസ്എൻഎൽ പുതിയ ലോഗോ അനാച്ഛാദനം ചെയ്തു; ‘കണക്ടിങ് ഇന്ത്യ’ എന്ന വാചകം ‘കണക്ടിങ് ഭാരത്’ ആയി മാറ്റം. ദേശീയ പതാകയുടെ നിറങ്ങൾ ഉൾപ്പെടുത്തിയും ഇന്ത്യയുടെ ഭൂപടം സമന്വയിപ്പിച്ചും ലോഗോയെ പുതുക്കിയതായി അധികൃതർ വ്യക്തമാക്കി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഡൽഹിയിലെ ബിഎസ്എൻഎൽ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോഗോ അവതരിപ്പിച്ചു. സുരക്ഷിതവും വിശ്വസനീയവുമായ സേവനങ്ങൾ ഭാരം കൂടാതെയാണ് ഇന്ത്യയെ ബന്ധിപ്പിക്കുന്നത്, ഈ സന്ദേശമാണ് പുതിയ ലോഗോയിലൂടെ നൽകുന്നതെന്ന് ബിഎസ്എൻഎൽ പ്രസ്താവിച്ചു.