വയനാട് ജില്ല സ്കൂള് കായികമേളയില്, സുൽത്താൻ ബത്തേരി ഉപജില്ല 131 പോയിന്റ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. 127 പോയിന്റോടെ മാനന്തവാടി ഉപജില്ല രണ്ടാം സ്ഥാനത്തെത്തി. വൈത്തിരി ഉപജില്ല 61 പോയിന്റോടെ മൂന്നാം സ്ഥാനത്താണ്. സ്കൂളുകളിലായി കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 51 പോയിന്റോടെ ഒന്നാം സ്ഥാനവും, 50 പോയിന്റോടെ കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും സ്വന്തമാക്കി. 21 പോയിന്റുകൾ നേടിയ ആനപ്പാറ, മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളുകൾ മൂന്നാം സ്ഥാനത്ത് തുടരുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc