വയനാടിനെ കോണ്‍ഗ്രസിന്റെ കുടുംബ വാഴ്ചയ്ക്ക് വിടില്ല; നവ്യ ഹരിദാസ് ,ഇന്ന് പത്രിക സമർപ്പിക്കും

വയനാട് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസ് ഇന്ന് തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ കളക്ടർ ആർ. മേഘശ്രീക്ക് മുന്നിൽ, ബിജെപി നേതാക്കളുടെ സാന്നിധ്യത്തിൽ, നവ്യ പത്രിക സമർപ്പിക്കാനാണ് നിശ്ചയം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

നവ്യയുടെ കൂടെ ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി. രമേശ്, ജില്ലാ പ്രസിഡൻറ് പ്രശാന്ത് മലവയൽ, സംസ്ഥാന സമിതി അംഗം സജി ശങ്കർ, പി. സദാനന്ദൻ, കെ. പി. മധു, ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡൻറ് മോഹനൻ എന്നിവർ ഉണ്ടാകും. കോൺഗ്രസിന്റെ കുടുംബാധിപത്യത്തെ തകർക്കുമെന്ന് പ്രഖ്യാപിച്ച നവ്യ, “വയനാടിനെ കുടുംബവാഴ്ചയ്ക്ക് വിട്ടുകൊടുക്കില്ല” എന്ന് ആവർത്തിച്ചു.

മുൻ എം.പിയായ രാഹുൽ ഗാന്ധി കഴിഞ്ഞ അഞ്ചു വർഷം വയനാടിന്റെ വികസനത്തിനായി ഒന്നും ചെയ്യാതിരുന്നുവെന്ന് നവ്യ കടുത്ത വിമർശനം ഉന്നയിച്ചു. രാഹുലിനെയും പ്രിയങ്കയെയും “വിനോദസഞ്ചാരികൾ” എന്നായി വിശേഷിപ്പിച്ച നവ്യ, പ്രളയവും ഉരുള്‍പൊട്ടലും നേരിട്ട വയനാടിനെ സഹായിക്കാൻ ജനങ്ങളോടൊപ്പം നിലകൊള്ളുന്ന സജീവ എം.പിയാണ് ഇപ്പോൾ ആവശ്യമായതെന്നും കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top