വയനാട്ടില്‍ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി എത്തുന്നു

യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി ഈ മാസം 28, 29 തീയതികളില്‍ വയനാട്ടില്‍ എത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.പി. അനില്‍കുമാര്‍ എം.എല്‍.എ. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 28ന് പ്രിയങ്ക ഗാന്ധി ഉച്ചക്ക് 12 മണിക്ക് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ മീനങ്ങാടിയിലും മൂന്നു മണിക്ക് മാനന്തവാടി നിയോജകമണ്ഡലത്തിലെ പനമരത്തും നടക്കുന്ന കോര്‍ണര്‍ യോഗങ്ങളില്‍ പങ്കെടുത്ത് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

29ന് തിരുവമ്പാടി നിയോജകമണ്ഡലത്തിലെ ഈങ്ങാപ്പുഴയില്‍ രാവിലെ 10 മണിയ്ക്കും, ഏറനാട് നിയോജകമണ്ഡലത്തിലെ തെരട്ടമ്മലില്‍ ഉച്ചയ്ക്ക് 2 മണിയ്ക്കും, വണ്ടൂര്‍ നിയോജകമണ്ഡലത്തിലെ മമ്പാട്ടില്‍ 3.30-ന്, നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ചുങ്കത്തറയില്‍ വൈകുന്നേരം 5-ന് പ്രിയങ്ക ഗാന്ധി പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും.

പഞ്ചായത്ത് തല കണ്‍വെന്‍ഷനുകളും നിയോജകമണ്ഡലം കണ്‍വെന്‍ഷനുകളും കഴിഞ്ഞ ദിവസങ്ങളില്‍ യു.ഡി.എഫ്. പൂര്‍ത്തിയാക്കിയതായി ജനറല്‍ കണ്‍വീനര്‍ പറഞ്ഞു. ബൂത്ത് കണ്‍വെന്‍ഷനുകള്‍ വെള്ളിയാഴ്ചയോടെ പൂര്‍ത്തിയാകും. പത്രിക സമര്‍പ്പണ ദിവസം നടന്ന റോഡ് ഷോയും സമ്മേളനവും പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top