വയനാട് മുണ്ടക്കൈ, ചൂരൽമല ദുരന്തം: ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് നിർണായക പരിഗണനക്ക്

വയനാട് മുണ്ടക്കൈ, ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട സുപ്രധാന കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇതിനകം വ്യത്യസ്ത രംഗങ്ങളിൽ നടപടികൾ പുരോഗമിച്ചിട്ടുണ്ടെങ്കിലും, വയനാടിന് കേന്ദ്രസഹായം അനുവദിക്കുന്നതിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

കേന്ദ്ര സർക്കാരിന്റെ ഹൈ പവർ കമ്മിറ്റിയിൽ മൂന്നു മന്ത്രാലയങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും, വയനാടിന് ധനസഹായം അനുവദിക്കുന്നതിനെക്കുറിച്ച്‌ അതിവിശദമായ പരിശോധ നടത്തിവരികയാണെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു.

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലേക്ക് 782 കോടി രൂപയുടെ സഹായം നൽകിയിട്ടുണ്ടെന്നും, ഇത് പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും കേന്ദ്രം വിശദീകരിച്ചു. സംസ്ഥാന സർക്കാരും, അമിക്കസ് ക്യൂറിയും വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നു ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top