കേരളത്തിന്റെ ആരോഗ്യ മേഖലയിലെ നേട്ടങ്ങൾക്കുള്ള പ്രശംസ ലോകമൊട്ടാകെ ഉയരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ചിലരുടെ മുന്നിലേക്കു മാത്രമേ ഈ നേട്ടങ്ങൾ എത്തിയിട്ടുള്ളൂ, എന്നാൽ ഇതിന് വിലകുറച്ച് പ്രചരിപ്പിക്കുന്നവർ ഇനിയുമുണ്ട്. കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ചിലര്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ആലപ്പുഴ ജനറല്‍ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. “കേരളം ആരോഗ്യരംഗത്ത് വലിയ ഉയർച്ചയിലേക്കാണ് എത്തിയത്. താലൂക്ക് ആശുപത്രികളില്‍ നിന്നും മെഡിക്കൽ കോളേജ് ആശുപത്രികള്‍ വരെ സൂപ്പർ സ്പെഷാലിറ്റി സൗകര്യങ്ങളോടെ മുന്നോട്ട് പോകുന്ന കേരളം, സംസ്ഥാനത്ത് എല്ലാ മേഖലകളിലും മികച്ച ആരോഗ്യ സംവിധാനങ്ങള്‍ ഒരുക്കുകയാണ്,” എന്നും അദ്ദേഹം വിശദീകരിച്ചു. ലോകമെമ്പാടുമുള്ള അത്യാധുനിക സൗകര്യങ്ങള്‍ക്കൊപ്പം കേരളത്തിന്റെ ആരോഗ്യ രംഗം പ്രത്യേക ശ്രദ്ധ നേടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.