രണ്ടര മാസം മുമ്പ് മുത്തശ്ശിക്കൊപ്പം കാണാതായ 56 ദിവസം പ്രായമുള്ള ആൺകുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയും അമ്മയുടെ മാതാപിതാക്കളും പൊലീസ് പിടിയിലായി. കുഞ്ഞിന്റെ അമ്മ ചെമ്മണ്ണാർ പുത്തൻപുരയ്ക്കൽ ചിഞ്ചു (27) കൂടാതെ മാതാപിതാക്കളായ ശലോം (64), ഫിലോമിന (56) എന്നിവരെയാണ് ഉടുമ്പൻചോല പൊലീസ് അറസ്റ്റ് ചെയ്തത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
രാത്രിയിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ട് അസ്വസ്ഥയായ ചിഞ്ചു കുഞ്ഞിനെ ഭിത്തിയിൽ അടിക്കുകയായിരുന്നുവെന്നും, കുഞ്ഞിന് അനക്കമില്ലെന്ന് തിരിച്ചറിഞ്ഞ ശേഷം ഫിലോമിനയും ശലോമും ചേര്‍ന്ന് കഥ സൃഷ്ടിക്കാന്‍ ശ്രമിച്ചതായും അന്വേഷണത്തില്‍ തെളിഞ്ഞുവെന്ന് പൊലീസ് അറിയിച്ചു.
ഓഗസ്റ്റ് 16നാണ് മുത്തശ്ശിയോടൊപ്പം കാണാതായ കുട്ടിയെ വീടിനു സമീപത്തെ ഏലത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് പുലർച്ചെ നാലിന് കുഞ്ഞും ഫിലോമിനയും കാണാതായതായി ശലോം പൊലീസില്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിലാണ് രാവിലെ എട്ടോടെ ഇരുവരെയും കണ്ടെത്തിയത്. തലക്കേറ്റ ക്ഷതമാണ് കുഞ്ഞിന്റെ മരണകാരണമെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നു.