തലോരില്‍ കുടുംബ കലഹം ദാരുണ ദുരന്തത്തിലേക്ക്; 50-കാരനായ ജോജു ഭാര്യയെ വെട്ടിക്കൊന്നശേഷം തൂങ്ങി മരിച്ചു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് സ്വന്തം വീട്ടിലാണ് 36-കാരിയായ ലിഞ്ചുവിനെ കൊലപ്പെടുത്തിയും പിന്നീട് ജോജു ആത്മഹത്യ ചെയ്‌തതും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
മൂന്നു മണിയോടെ ലിഞ്ചുവിന്റെ കരച്ചില്‍ കേട്ടതോടെ സമീപവാസികള്‍ പതറിയോടി പൊലീസ് അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വീടിന്റെ വാതില്‍ തുറന്നപ്പോള്‍ ലിഞ്ചുവിനെ കത്തി ഉപയോഗിച്ച് കഴുത്തിലും മറ്റ് ശരീര ഭാഗങ്ങളിലും ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
മൂന്നാം വിവാഹമായ ഇവരുടെ ബന്ധത്തില്‍ ഏറെക്കാലം പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. 65 ലക്ഷം രൂപയുടെ ലോട്ടറി വിജയത്തിനു ശേഷം, പല തർക്കങ്ങളും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവന്നതായി സൂചനയുണ്ട്.