കേരളത്തിൽ വോട്ടർമാരുടെ എണ്ണത്തിൽ കൃത്യമായ കുറവ്; 17.91 ലക്ഷം പേർ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കി
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
2025 ജനുവരി 1 നു യോഗ്യതാ തീയതിയാക്കി പ്രസിദ്ധീകരിച്ച പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടികയിൽ, 2024 ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച അന്തിമ പട്ടികയുമായി താരതമ്യപ്പെടുത്തിയാൽ 17.91 ലക്ഷം വോട്ടർമാരുടെ കുറവാണ്. 2024 ഏപ്രിൽ 4ന് പ്രസിദ്ധീകരിച്ച പട്ടികയിൽ 2.77 കോടി വോട്ടർമാരുണ്ടായിരുന്നെങ്കിൽ, പുതിയ കരട് പട്ടികയിൽ അത് 2.59 കോടിയായി ചുരുങ്ങി.
വിവരങ്ങൾ www.ceo.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണെന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പ്രണബ് ജ്യോതിനാഥ് അറിയിച്ചു. നവംബർ 28 വരെ ആക്ഷേപങ്ങളും ആവശ്യം സമർപ്പിക്കാം.