എടവക: ക്ഷീരകർഷകരുടെ സങ്കൽപവുമായി ആരംഭിച്ച ക്ഷീര സംഘത്തിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയെന്ന് റിപ്പോർട്ട്. സാധാരണ സംരംഭങ്ങളെക്കാൾ കൂടുതൽ തുക പാലളക്കുന്ന കർഷകരിൽ നിന്നും അനാവശ്യമായി പിരിച്ചും വഞ്ചിച്ചും കര്ഷകർക്ക് നഷ്ടം വരുത്തിയെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തിൽ സംഘത്തിലെ അഴിമതി അനാവരണം ചെയ്യുകയും, തെറ്റുകൾ ചെയ്ത ഭരണസമിതി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരം സംഘടിപ്പിക്കാൻ എടവക വില്ലേജ് കർഷകസംഘം യോഗം ചേർന്നു. യോഗത്തിൽ പ്രസിഡൻ്റ് ലത വിജയൻ അധ്യക്ഷത വഹിച്ചു. നജീബ് മണ്ണാർ, സുധീർകുമാർ, ഷിബു ആലനാൽ, യൂസഫ് കെ.പി., ബിജു പള്ളിപ്പാടൻ, യൂസഫ് കുനിയിൽ എന്നിവർ സംസാരിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc