നീറ്റ് പരീക്ഷകൾ ഓൺലൈൻ നടത്തണം; ഹൈബ്രിഡ് മോഡലും പരിഗണനയിൽ

പ്രവേശന പരീക്ഷകളുടെ നടത്തിപ്പില്‍ കാര്യക്ഷമത ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതി, നീറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തുന്നതിനുള്ള ശുപാര്‍ശകള്‍ മുന്നോട്ടുവച്ചു. മുന്‍ ഐഎസ്ആര്‍ഒ മേധാവി ഡോ. കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായ ഏഴംഗ സമിതിയാണ് സമഗ്രമായ ഈ ശുപാര്‍ശകള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. NIEET ചോദ്യപേപ്പര്‍ ചോര്‍ച്ചയോട് അനുബന്ധിച്ച് ഉണ്ടായ പ്രതിക്ഷേധത്തെ തുടര്‍ന്നാണ് സമിതിയുടെ രൂപീകരണം. പരീക്ഷാ സംവിധാനത്തിന് കൂടുതല്‍ സാങ്കേതിക പിന്തുണ നല്‍കിയും വിശ്വാസ്യത വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സമിതി നിര്‍ദേശിക്കുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

നീറ്റ് ഉള്‍പ്പെടെയുള്ള പ്രവേശന പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനും ആവശ്യത്തിനനുസരിച്ച് ഹൈബ്രിഡ് മോഡല്‍ സ്വീകരിക്കാനും സമിതി ഉപദേശിക്കുന്നു. ചോദ്യപേപ്പറുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ കൈമാറി, വിദ്യാര്‍ത്ഥികള്‍ക്ക് പേപ്പറില്‍ ഉത്തരങ്ങള്‍ എഴുതാനുള്ള അവസരം നല്‍കുന്നതാണ് ഹൈബ്രിഡ് മാതൃക. ഈ പാരമ്പര്യവും ഡിജിറ്റല്‍ രീതികളും സംയോജിപ്പിച്ച നടപടിയിലൂടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് തടയിടാനാകുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍.

സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൂടുതല്‍ ഫലപ്രദത ലഭ്യമാക്കുന്നതിന്, പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും സ്വകാര്യ കേന്ദ്രങ്ങളുടെ ആശ്രയം കുറയ്ക്കാനും സമിതി ആവശ്യപ്പെടുന്നു. ENTA (National Testing Agency) യില്‍ സ്ഥിരം ജീവനക്കാരുടെ എണ്ണം കൂട്ടുകയും, പുറം കരാറുകാരുടെ ആശ്രയം കുറയ്ക്കുകയും ചെയ്യുന്ന നടപടികള്‍ ഉള്‍പ്പെടെ നിരവധി നിര്‍ദേശങ്ങളാണ് സമിതിയുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top