മലയാള സിനിമയുടെ ശ്രദ്ധേയ എഡിറ്റർ നിഷാദ് യൂസഫ് (43) നിര്യാതനായി. കൊച്ചിയിലെ പനമ്പള്ളി നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ നിഷാദ്, ഹരിപ്പാട് സ്വദേശിയായിരുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിൽ എഡിറ്ററായി പ്രവർത്തിച്ചിട്ടുള്ള നിഷാദ്, ചാവേർ, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ, തല്ലുമാല തുടങ്ങിയ സിനിമകൾക്ക് തന്റേതായ സവിശേഷത പകരാൻ സാധിച്ചിരുന്നു. 2022-ൽ തല്ലുമാലയ്ക്കായി മികച്ച എഡിറ്റർ പുരസ്കാരം ലഭിച്ച അദ്ദേഹം, മമ്മൂട്ടിയുടെ ബസൂക്കയും സൂര്യയുടെ കംഗുവും അടക്കമുള്ള റിലീസ് ആകാനിരിക്കുന്ന ചിത്രങ്ങളിലാണ് അവസാനമായി പ്രവർത്തിച്ചത്.