ബസ് യാത്രയിൽ ചൂടിനെ മറികടക്കാൻ പുതിയ സ്മാർട്ട് സൊല്യൂഷൻ – ‘വെയിൽ ആപ്പ്’

ബസില്‍ യാത്ര ചെയ്യുമ്പോള്‍ നേരിടുന്ന വലിയ വെല്ലുവിളിയാണു ചൂട്. യാത്ര തുടങ്ങുമ്പോള്‍ ആദ്യത്തില്‍ അസ്വസ്ഥതയില്ലെങ്കിലും സമയത്തിനനുസരിച്ച്‌ സൂര്യന്‍റെ ചൂട് തീക്ഷണമായി തിളങ്ങും. ഇതെല്ലാം പരിഹരിക്കാനായി കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ ഹാദി റഷീദ്, വടകര സ്വദേശി ടി.എസ്. ശ്രീലാൽ, കണ്ണൂര്‍ സ്വദേശി ഹുദൈഫ അബ്ദുള്‍ നാസര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച വ്യത്യസ്തമായ ഒരു ആപ്പ്- “വെയിൽ ആപ്പ്”.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഈ ആപ്പ് എവിടെ, എപ്പോള്‍, ഏതു ഭാഗത്താണ് വെയില്‍ കൂടുതലായി ലഭിക്കുന്നതെന്ന് കൃത്യമായി നിരീക്ഷിക്കുന്നു. യാത്രയുടെ സമയം, സ്ഥലമൊക്കെ നല്‍കിയാല്‍, സണ്‍ പോസിഷന്‍ അനുസരിച്ച് ഏതുവശത്തെ സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ചൂട് കുറവ് അനുഭവപ്പെടും എന്ന് നിര്‍ദ്ദേശിക്കുന്ന ഈ ആപ്പ് സൗജന്യമായി പ്ലേ സ്റ്റോറിൽ ലഭ്യമാണ്. veyil.app എന്ന വെബ്‌സൈറ്റും ആപ്ലിക്കേഷന് അനുബന്ധമായി ഒരുക്കിയിട്ടുണ്ട്, ഇത് ലോകമെമ്പാടുമുള്ള യാത്രക്കാർക്ക് സമാന സൗകര്യം പ്രാപ്യമാക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top