ആനപ്പാറയില്‍ കടുവകളും കുഞ്ഞുങ്ങളും വലയിലാകുമോ? പിടിക്കാനായി കൂറ്റന്‍ കൂട് എത്തിച്ചു

വയനാട് ആനപ്പാറയിലെ ജനവാസ മേഖലയിൽ കടുവകളുടെ സാന്നിധ്യത്തെ തുടര്‍ന്ന് വനംവകുപ്പ് വലിയ ദൗത്യത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. “ഓപ്പറേഷൻ റോയൽ സ്‌ട്രൈപ്‌സ്” എന്ന പേരിൽ, അമ്മക്കടുവയെയും അതിന്റെ മൂന്നു കുഞ്ഞുങ്ങളെയും ഒരേ സമയം പിടികൂടാനാണ് ശ്രമം. ഇത് കേരള വനംവകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ദൗത്യങ്ങളിലൊന്നാണ്. മൈസൂരിൽ നിന്ന് പ്രത്യേകമായി കൊണ്ടുവന്ന വലിയ കൂട് സ്ഥാപിച്ചുകൊണ്ടാണ് കടുവകളെ പിടികൂടാനുള്ള ശ്രമങ്ങൾ നടത്തുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

മഴവില്ലില്‍പ്പെട്ടി, വൈത്തിരി പഞ്ചായത്തിലെ ജനങ്ങൾ കടുവകളുടെ ഭീഷണിയിൽ കഴിഞ്ഞു. ജനവാസമേഖലയിലിറങ്ങി വെച്ചുവളർത്തിയ മൂന്നു പശുക്കളെ കടുവ ആക്രമിച്ചതിന് ശേഷമാണ് കടുത്ത പ്രതിഷേധങ്ങൾ ഉയര്‍ന്നത്. ഏകദേശം 8 വയസുള്ള അമ്മക്കടുവയും, 1 വയസ്സുള്ള മൂന്നു കുഞ്ഞുങ്ങളുമാണ് ഇവിടെയുള്ളത്. ഇവയെ പിടികൂടിയാൽ ആരോഗ്യപരമായ പരിശോധനകൾക്കുശേഷം കാട്ടില്‍ തിരിച്ചുവിടും.

കടുവകളുടെ സാന്നിധ്യം ഒരു വർഷം മുമ്പേ തിരിച്ചറിഞ്ഞെങ്കിലും സമീപകാലത്ത് ഇവ വളര്‍ത്തുമൃഗങ്ങളെ വ്യാപകമായി വേട്ടയാടിത്തുടങ്ങിയതോടെ, സുരക്ഷിതമായി ഇവയെ കാട്ടിലേക്കു മാറ്റാനുള്ള നീക്കമാണ് വനംവകുപ്പ് ശക്തമാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top