ശബരിമല തീര്‍ഥാടനത്തിന് ആധാര്‍ അടക്കമുള്ള കർശന നിയന്ത്രണങ്ങൾ; സ്‌പോട്ട് ബുക്കിങ്ങിന് പുതിയ മാർഗരേഖ

ശബരിമലയിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെ എത്തുന്ന തീർത്ഥാടകർക്ക് നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിൽ ദർശനത്തിന് അനുമതി നൽകാൻ ദേവസ്വം ബോർഡും പൊലീസും ഒരുമിച്ച് ധാരണയിലെത്തി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഇതിന് വേണ്ടി പാസുകൾ നൽകുന്ന നടപടിയിൽ ചില മാറ്റങ്ങളും നിർദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മുമ്പ് ഇടത്താവളങ്ങളിലും മറ്റ് ചില സ്ഥലങ്ങളിലും സ്‌പോട്ട് ബുക്കിങ് കൗണ്ടറുകൾ ഏർപ്പെടുത്തിയിരുന്നതാണ്, എന്നാൽ ഇത്തവണ കൗണ്ടറുകളുടെ എണ്ണം കുറയ്ക്കാനും ആധാർ അടക്കമുള്ള തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കാനും തീരുമാനമായി.

ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ എം. അജിത് കുമാർ, ജി. സുന്ദരേശ്വൻ എന്നിവർ എഡിജിപി ശ്രീജിത്തുമായി നടത്തിയ ചര്‍ച്ചയിൽ അന്തിമ തീരുമാനങ്ങൾ മുഖ്യമന്ത്രി അറിഞ്ഞ ശേഷം പ്രാബല്യത്തിൽ വരും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top