വയനാട് പനമരത്ത് ആദിവാസി യുവാവിന്റെ പുഴയില്‍ ചാടി മരിച്ച സംഭവം മനുഷ്യാവകാശ കമ്മീഷന്റെ പരിഗണനയില്‍. മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഇതുസംബന്ധിച്ച് ഉത്തരവിട്ടതിനെത്തുടർന്ന്, വയനാട് ജില്ലാ പൊലീസ് മേധാവിക്ക് സംഭവത്തിന്റെ അന്വേഷണം ചുമതലപ്പെടുത്തി. പതിനഞ്ച് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ശനിയാഴ്ചയാണ് വയനാട് അഞ്ചുകുന്ന് സ്വദേശി രതിന്‍ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് ആത്മഹത്യ ചെയ്തത്. പോക്‌സോ കേസില്‍ കുടുങ്ങിയതായി രതിനും, ഇതുതന്നെയാണ് ആത്മഹത്യയ്ക്കിടയാക്കിയെന്ന് സഹോദരിക്ക് അയച്ച വീഡിയോ സന്ദേശത്തിലും വ്യക്തമാക്കുന്നു.