കള്ളപ്പണ പ്രചരണം തടയാനും രാജ്യത്തെ പണമിടപാടുകളുടെ സുതാര്യത ഉറപ്പാക്കാനും ആര്‍ബിഐയുടെ പുതിയ ചട്ടങ്ങള്‍ നിലവില്‍ വന്നതായി അറിയിച്ചു. നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമങ്ങള്‍ ആഭ്യന്തര പണമിടപാടുകളുടെ സുരക്ഷ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നു. പണം അയയ്ക്കുന്നതിനുള്ള പരിശോധന കര്‍ശനമാക്കുന്നതാണ് ഈ നിയമങ്ങളുടെ പ്രധാന ലക്ഷ്യം. ഉപഭോക്താക്കളുടെ ഫോണ്‍ നമ്പറും അപ്ഡേറ്റ് ചെയ്ത കെവൈസി രേഖകളും ഉപയോഗിച്ച് പണമടയ്ക്കുന്നവരുടെ രജിസ്ട്രേഷന് പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശം പറയുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
പ്രധാന മാറ്റങ്ങള്‍ ഉള്‍പ്പെടെ:
- ഗുണഭോക്താവിന്റെ പേര്, വിലാസം ബാങ്കുകള്‍ സൂക്ഷിക്കേണ്ടതാണ്.
- പണമടയ്ക്കുന്നവരുടെ വിശദാംശങ്ങള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തില്‍ സിസ്റ്റത്തില്‍ പൂരിപ്പിക്കണം.
- ഇടപാടുകളുടെ ഓതന്റിക്കേഷന് മെച്ചപ്പെടുത്തുന്നതിന് അഡീഷണല്‍ ഫാക്ടര്‍ ഏര്‍പ്പെടുത്തും.
- ക്യാഷ് ഡെപ്പോസിറ്റ് സംബന്ധിച്ച ആദായനികുതി നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം.
- ഐഎംപിഎസ്, നെഫ്റ്റ് എന്നിവയ്ക്ക് ഉപഭോക്തൃ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നത് നിര്‍ബന്ധമാണ്.
- ഇടപാട് തിരിച്ചറിയല്‍ നമ്പര്‍ നിര്‍ബന്ധമായും സന്ദേശത്തില്‍ ഉള്‍പ്പെടുത്തണം.
ഈ നിയമങ്ങള്‍ ബാങ്കുകളുടെയും ഉപഭോക്താക്കളുടെയും സുരക്ഷാ നിലവാരം ഉയര്‍ത്താനാണ് സഹായിക്കുക.