വയനാട്ടിൽ ഹോംസ്റ്റേയിൽ തീപിടിത്തം; വലിയ അപകടം ഒഴിവായി

കൽപ്പറ്റ: വയനാട്ടിലെ ഒരു ഹോംസ്റ്റേയിൽ ഇന്ന് രാവിലെ തീപിടിത്തം റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ചെന്നലോട് ഗവ. യു.പി സ്കൂളിന് സമീപം സ്ഥിതിചെയ്യുന്ന ബുസ്താൻ വില്ലയിലാണ് ഈ സംഭവം ഉണ്ടായത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

അഗ്നിശമന സേനയും പ്രദേശവാസികളും ചേർന്ന് തീ പൂർണമായി അണച്ചതിനാൽ വലിയ നാശനഷ്ടങ്ങൾ ഒഴിവായി. അപകടസമയത്ത് ഹോംസ്റ്റേയിൽ ആരും താമസിച്ചിരുന്നില്ല. ആദ്യ നിഗമനങ്ങൾ പ്രകാരം, ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് പിന്നിലെ കാരണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top