താമരശ്ശേരിയില്‍ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷര്‍ കുക്കറിനുള്ളില്‍ കടന്നുകൂടി മൂർഖൻ പാമ്ബ്.ചാലക്കരയില്‍ ആണ് സംഭവം. വീട്ടിലെ അടുക്കളയില്‍ ഉണ്ടായിരുന്ന പ്രഷര്‍ കുക്കറില്‍ ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്ബിനെ കണ്ടെത്തുകയായിരുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കുക്കറില്‍ ചുരുണ്ടുകൂടി പത്തിവിടർത്തി നില്‍ക്കുന്ന നിലയിലാണ് പാമ്ബ് ഉണ്ടായിരുന്നത്. തലനാരിഴയ്ക്കാണ് പാമ്ബിന്റെ കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത്.വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പാമ്ബിനെ പിടികൂടുന്നതില്‍ പരിശീലനം നേടിയ കോരങ്ങാട് സ്വദേശി എം ടി ജംഷീദ് വീട്ടിലെത്തി പാമ്ബിനെ പിടികൂടി. പാമ്ബിനെ വനത്തില്‍ കൊണ്ടുപോയി തുറന്നുവിട്ടു.