ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി: രജിസ്‌ട്രേഷൻ നേട്ടത്തിൽ കേരളം മുൻനിരയിൽ


70 വയസ്സിനു മുകളിലുള്ള മുതിർന്നവർക്കായി നടപ്പിലാക്കിയ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിൽ കേരളം രാജ്യത്ത് ആദ്യസ്ഥാനത്തെത്തി. ഈ പദ്ധതി ആരംഭിച്ച ആദ്യ ആഴ്ചയുടെ കണക്കുകൾ പ്രകാരം, 2.16 ലക്ഷം പേരിൽ 73,193 പേർ കേരളത്തിൽ നിന്നാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിലുള്ള 16,680 അംഗങ്ങൾ വീണ്ടും രജിസ്റ്റർ ചെയ്തതും ഇതിലുൾപ്പെടും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

മധ്യപ്രദേശ് (45,305) രണ്ടാം സ്ഥാനത്തും ഉത്തർ പ്രദേശ് (44,547) മൂന്നാം സ്ഥാനത്തുമാണ്. കേരളത്തിൽ, ആയുഷ്മാൻ ഭാരത് പദ്ധതിയെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി ലയിപ്പിച്ചാണ് നടപ്പാക്കുന്നത്. 70 വയസ്സിനു മുകളിലുള്ള 26 ലക്ഷം ആളുകൾ ഈ പദ്ധതിയുടെ ഭാഗമാകാനുള്ള അവസരം ലഭ്യമാണ്, ഇതിൽ 9 ലക്ഷം ആളുകൾ നിലവിൽ കാസ്പിൽ അംഗങ്ങളാണ്.

കേന്ദ്രം 60% ചിലവുകളും കേരളം 40% ചിലവുകളും നിർവഹിക്കും. രാജ്യത്തെ അവരത് സേവനങ്ങൾ ലഭ്യമാക്കാൻ www.beneficiary.nha.gov.in എന്ന വെബ്‌സൈറ്റിലും ആയുഷ്മാൻ ഭാരത് മൊബൈൽ ആപ്ലിക്കേഷനിലൂടെയും ആധാർ, മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. പിന്നെ ആയുഷ്മാൻ വയ വന്ദന കാർഡ് ഡൗൺലോഡ് ചെയ്യാം, ഇത് ആശുപത്രികളിൽ സേവനങ്ങൾക്ക് ഉപയോഗിക്കാം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top