ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്; വയനാട്, ചേലക്കര; നാളെ വിധി എഴുതാൻ വോട്ടർമാർ ബൂത്തിലേക്ക്


വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നാളെ നടക്കും. ഇടതുപക്ഷം (എല്‍ഡിഎഫ്) യുഡിഎഫുമായുള്ള ശക്തമായ മത്സരം മണ്ഡലങ്ങളിലുടനീളം നിറഞ്ഞു നില്ക്കുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

രാഹുല്‍ ഗാന്ധി വിജയിച്ച ഉത്തര്‍ പ്രദേശിലെ റായ്ബറേലി മണ്ഡലത്തിലേക്ക് മാറിയതോടെയാണ് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫിന് വേണ്ടി സിപിഐ നേതാവ് സത്യന്‍ മൊകേരി മത്സരിക്കുമ്പോൾ, ബിജെപി സ്ഥാനാര്‍ഥിയായി നവ്യ ഹരിദാസും രംഗത്തുണ്ട്.

പ്രിയങ്കയുടെ പ്രചാരണത്തിൽ കോണ്‍ഗ്രസ് ദേശീയ നേതാക്കളും സോണിയാ ഗാന്ധിയും പങ്കെടുത്തു, വയനാട് ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ജനങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. എല്‍ഡിഎഫിന്റെ പ്രചാരണത്തിന് മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും നേതൃത്വം നൽകി. ബിജെപി സ്ഥാനാര്‍ഥിക്ക് പിന്തുണയ്ക്കാന്‍ കേന്ദ്രമന്ത്രിമാരും പ്രചാരണത്തിനെത്തി.

വോട്ടർമാരുടെ എണ്ണം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 14,62,423 ആയിരുന്നതിനാൽ, ഉപതിരഞ്ഞെടുപ്പിൽ 14,71,742 ആയി 9319 പേർ കൂടുതലായി വോട്ടിംഗ് ലിസ്റ്റിൽ ചേർന്നിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top