കല്‍പ്പറ്റ: പ്രചാരണ പരിപാടിയില്‍ ആരാധനാലയവും മതചിഹ്നങ്ങളും ഉപയോഗിച്ചെന്നാരോപിച്ച് വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ എല്‍.ഡി.എഫ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. കോൺഗ്രസ് പ്രചാരണത്തില്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചതായി പരാതിയിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.
പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം പള്ളിക്കുന്ന് ദേവാലയത്തില്‍ പ്രചാരണം നടത്തിയപ്പോൾ, ദേവാലയത്തിനുള്ളിൽ വൈദികരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ നടത്തിയ പ്രാർത്ഥനയുടെ ദൃശ്യങ്ങള്‍ പ്രചാരണത്തിനായി ഉപയോഗിച്ചുവെന്നാണ് ആരോപണം. ടി. സിദ്ദിഖ് എം.എൽ.എ, വയനാട് ഡി.സി.സി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു ഇവര്‍ ദേവാലയ സന്ദർശനം.
പരാതിയില്‍, ആരാധനാലയത്തിനുള്ളിൽ വോട്ട് അഭ്യർത്ഥിച്ചതിന് തെളിവുകളുണ്ടെന്നും ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് ഇതെന്നുമാണ് എല്‍.ഡി.എഫ് വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.