മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ സുപ്രീം കോടതിയുടെ നിർദേശത്തിന് തുടക്കം

മദ്യ വിൽപ്പനയുമായി ബന്ധപ്പെട്ട പ്രായപരിശോധനാ പ്രോട്ടോകോൾ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട ഹർജിയിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. മദ്യഷോപ്പുകളും ബാറുകളും പബുകളും ഉൾപ്പെടെ മദ്യവിൽപ്പന നടത്തുന്ന സ്ഥലങ്ങളിൽ പ്രായപരിശോധന നിർബന്ധമാക്കാൻ ‘കമ്യൂണിറ്റി എഗെയ്ൻസ്റ്റ് ഡ്രങ്കൻ ഡ്രൈവിംഗ്’ എന്ന സന്നദ്ധസംഘടന സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഇന്ത്യയിൽ മദ്യവിതരണത്തിന് പ്രായപരിധി സംസ്ഥാനങ്ങൾക്കനുസൃതമായി വ്യത്യസ്തമായതിനാൽ ഏകീകൃത പ്രായപരിശോധനാ നയം നടപ്പാക്കണമെന്നാണ് ഹർജിയുടെ ആവശ്യം. സർക്കാരിന്റെ നയം നടപ്പാക്കിയാൽ, മദ്യപിച്ച്‌ വാഹനമോടിക്കുന്നതിനുള്ള അപകടങ്ങൾ കുറയ്ക്കാനും പ്രായപൂർത്തിയാകാത്തവരുടെ മദ്യപാനമെന്ന പ്രശ്‌നത്തിന് പരിഹാരം കാണാനും സഹായകരമാവുമെന്ന് ഹർജിക്കാർ വിശദീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top