വയനാട് പുനരധിവാസ ബാധ്യതയും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും മുന്നോട്ട് വെച്ച് കേരളം വീണ്ടും കടമെടുപ്പില്‍ ഇളവ് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ധനസങ്കടം പരിഹരിക്കുന്നതിനു വേണ്ടി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചതില്‍, സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കൂട്ടി അനുവദിക്കണമെന്ന പ്രധാന ആവശ്യം ഉന്നയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ജി.എസ്.ടി നഷ്ടപരിഹാരവും റവന്യൂ ഡെഫിസിറ്റ് ഗ്രാന്റും അവസാനിച്ചതോടെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വീണ്ടും വെല്ലുവിളിയായതും ധനകാര്യ പ്രതിസന്ധിയിലേക്ക് നയിച്ചതുമാണ്. ധനകാര്യ പ്രതിസന്ധി ലഘൂകരിക്കാനും അടുത്ത രണ്ട് സാമ്പത്തിക വർഷങ്ങളിൽ 4711 കോടി രൂപ വീതം കടമെടുക്കാൻ അനുമതി നല്‍കണമെന്നും കേന്ദ്രസർക്കാരിനോട് കേരളം ആവശ്യപ്പെട്ടു.
ദേശീയപാത വികസനത്തിന് ഭൂമിയെടുപ്പുമായി ബന്ധപ്പെട്ട 6769 കോടിയുടെ ചെലവില്‍, 5580 കോടി സംസ്ഥാന സർക്കാർ തന്നെ വഹിച്ചതായും ഇതിനെ അടിസ്ഥാനമാക്കി കടമെടുപ്പിന് അനുമതി നല്‍കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.