ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ക്ഷേത്ര നട തുറന്നതോടെ തീർത്ഥാടകർ തിരക്കേറി. ആദ്യ ദിനത്തിൽ 30,000ത്തോളം ഭക്തർ ദർശനത്തിനായി എത്തുകയും, പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുകയും ചെയ്തു. ശബരിമല മേൽശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി ടി. വാസുദേവൻ നമ്പൂതിരി എന്നിവരാണ് പുതിയ ചുമതലകൾ ഏറ്റെടുത്തത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
വൈകീട്ട് നാലുമണിക്ക്, കണ്ഠരര്‍ രാജീവരുടെയും മകന്‍ കണ്ഠരര്‍ ബ്രഹ്മദത്തന്റെയും സാന്നിധ്യത്തിൽ മുൻ മേൽശാന്തി വി. എന്‍. മഹേഷ് നമ്പൂതിരി ക്ഷേത്ര നട തുറന്ന് ദീപം തെളിച്ചു. പുതുക്കിയ ദർശന സമയം 18 മണിക്കൂറായതിനാൽ ഭക്തർക്ക് ദർശനം കൂടുതൽ സൗകര്യപ്രദമാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.