വേതനത്തിനെതിരെ റേഷൻ വ്യാപാരികളുടെ സമരം; കടകളടച്ച്‌ വലിയ പ്രതിഷേധം

വേതനം ലഭിക്കാതെ വന്നതില്‍ പ്രതിഷേധിച്ച്‌ സമരത്തിലേക്ക് റേഷന്‍ വ്യാപാരികള്‍. രണ്ട് മാസമായി വേതനം ലഭിക്കാതിരുന്നതും സംസ്ഥാനതലത്തില്‍ 1000 രൂപ ഉത്സവബത്ത ഒഴിവാക്കിയതും വ്യാപാരികള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. ഈ സാഹചര്യത്തില്‍ നവംബർ 19ന് സംസ്ഥാനവ്യാപകമായി റേഷന്‍ കടകൾ അടച്ച്‌ പ്രതിഷേധിക്കാനും താലൂക്ക് സപ്ലൈ ഓഫീസുകളുടെ മുന്നിൽ ധർണ്ണ നടത്താനുമാണ് റേഷന്‍ ഡീലേഴ്‌സ് കോര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc

അതേസമയം, റേഷന്‍ വാതില്‍പ്പടി വിതരണക്കാരുടെ സമരം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഭക്ഷ്യവകുപ്പ് നേതൃത്വം നല്‍കുന്നുണ്ട്. ഭക്ഷ്യമന്ത്രി ഇന്ന് കരാറുകാരുമായി കൂടിക്കാഴ്ച നടത്തും, താത്കാലിക പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top