ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം പുനരധിവാസ നടപടികൾക്കായി സംസ്ഥാന സർക്കാർ ചെലവാക്കിയ തുക സംബന്ധിച്ച വിവരം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോഴാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെ കുറിച്ച് സംസാരിച്ച ഗവർണർ, പുനരധിവാസ പാക്കേജ് തയ്യാറാക്കി സംസ്ഥാന സർക്കാരിന്‍റെ ദുരന്ത നിവാരണ ഫണ്ടുകൾ ഉപയോഗിച്ചതിനു ശേഷം കേന്ദ്രത്തെ സമീപിച്ചാൽ ഫണ്ട് അനുവദിക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തു.