മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ മൈസൂർ-കോഴിക്കോട് കെഎസ്ആർടിസി ബസ്സിൽ നിന്ന് അനധികൃതമായി കടത്തുകയായിരുന്ന 75 മൊബൈൽ ഫോണുകൾ എക്സൈസ് സംഘം പിടികൂടി. ബാഗിനുള്ളിൽ തുണികൾക്കടിയിൽ മറച്ചുനിർത്തിയ നിലയിലാണ് മൊബൈൽ ഫോണുകൾ കണ്ടെത്തിയത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
വിവോ, ഓപ്പോ, സാംസംഗ്, ആപ്പിൾ ഐഫോൺ തുടങ്ങി നിരവധി ബ്രാൻഡുകളുടെ ഫോണുകൾ ഉൾപ്പെടുന്നതാണ് പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ. ഉപയോഗിച്ച ഫോണുകളാണിവ, എന്നാൽ ഉടമസ്ഥനോ ഫോൺ കൊണ്ടുപോകുന്നതിനുള്ള രേഖകളോ ഉണ്ടായിരുന്നില്ല. ചെക്ക്പോസ്റ്റിൽ പരിശോധന ഭയന്ന് ബാഗ് ഉപേക്ഷിച്ച് ഉടമസ്ഥൻ രക്ഷപ്പെട്ടതാകാമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ കരുതുന്നത്.
പിടിച്ചെടുത്ത ഫോണുകൾ സുൽത്താൻ ബത്തേരി പോലീസിന് കൈമാറി. മുത്തങ്ങ എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കെ.ജെയുടെയും പ്രിവന്റീവ് ഓഫീസർമാരായ വിനോദ്, അനീഷ് എ.എസ്, സിഇഒ വൈശാഖ് സുധീഷ്, ഡബ്ല്യുസിഇഒമാരായ അനിൽ, റഈസ് എന്നിവരടങ്ങിയ സംഘത്തിന്റേയും നേതൃത്വത്തിലാണ് പരിശോധന നടന്നത്.