സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ഇന്ന് ഒരു ജില്ലക്കും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല. കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) റിപ്പോർട്ട് അനുസരിച്ച്, ഇന്ന് ചില ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് അനുമതി നൽകിയിരിക്കുകയാണ്. എന്നാൽ, അടുത്ത 3 മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇടത്തരം മഴയും പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
ഇടിമിന്നൽ സുരക്ഷാ നിർദ്ദേശങ്ങൾ
ഇടിമിന്നൽ അപകടകരമാണെന്ന് ഓർക്കണം. ഇത് ജീവനും വസ്തുക്കൾക്കും ഗുരുതര നാശം സംഭവിക്കാനിടയാക്കാം. അതിനാൽ, മേഘസംഘം കാണുന്ന തന്നെ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കുക:
- മേഘങ്ങളുടെ ആദ്യ ലക്ഷണത്തിൽ സുരക്ഷിതമായ കെട്ടിടത്തിലേക്ക് നീങ്ങുക.
- ജനലുകൾ അടച്ചിടുകയും അടുത്ത് നിൽക്കാതിരിക്കണം.
- വൈദ്യുതി ഉപകരണങ്ങളുടെ ബന്ധം വിഛേദിക്കുക, അടിയന്തര സാഹചര്യങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാം.
- തുറസായ സ്ഥലങ്ങളിൽ കളി ഒഴിവാക്കുകയും വാഹനങ്ങൾ മരങ്ങൾക്കടിയിൽ പാർക്ക് ചെയ്യാതിരിക്കുക.
ഈ നിർദേശങ്ങൾ പാലിച്ച് സുരക്ഷിതമായി തുടരുക.