പട്ടികജാതി വിദ്യാർത്ഥികളുടെ ഉന്നത പഠന സഹായം 60 കോടി രൂപ അനുവദിച്ചു

പട്ടികജാതി വിദ്യാർത്ഥികളുടെ ഉന്നത പഠന സഹായം നൽകാൻ 60 കോടി രൂപ കൂടി സർക്കാർ അനുവദിച്ചു. ഈ തുക വിതരണം ചെയ്യുന്നതോടെ 2023-24 അധ്യയന വർഷം അപേക്ഷിച്ച എല്ലാ വിദ്യാർത്ഥികൾക്കും പഠന സഹായം ലഭിക്കും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc


പട്ടിക വർഗക്കാരായ എല്ലാ വിദ്യാർത്ഥികളുടെയും പഠന സഹായം പൂർണ്ണമായും കൊടുത്തതായും മന്ത്രി ഒ ആർ കേളു പറഞ്ഞു. 2023- 24 അധ്യയന വർഷം ഈ ഗ്രാൻ്റ്സ് പോർട്ടലിലൂടെ സാധുവായ അപേക്ഷ നൽകിയവർക്കെല്ലാം അക്കൗണ്ടിലേക്ക് പണം കൈമാറി.

മുൻ വർഷ കുടിശികകൾ ഉൾപ്പെടെ 270 കോടി രൂപ പട്ടികജാതിക്കാരായ കുട്ടികളുടെ ഉന്നത പഠന സഹായമായി ഈ വർഷം വിതരണം ചെയ്തു.
പട്ടിക ജാതിക്കാരായ 1,34,782 വിദ്യാർത്ഥികളാണ് ഉന്നത പഠന സഹായത്തിന് അപേക്ഷിച്ചിരുന്നത്.2024-25 അധ്യയന വർഷത്തെ ഉന്നത പഠന സഹായത്തിന് അപേക്ഷ സ്വീകരിച്ച് തുടങ്ങി. ഫെബ്രുവരി 28 വരെ ഇ ഗ്രാൻ്റ്സ് പോർട്ടലിലൂടെ അപേക്ഷിക്കാം. ഇതിനായി പട്ടികജാതി വിഭാഗത്തിൽ 303 കോടി രൂപയുടെയും പട്ടികവർഗ വിഭാഗത്തിൽ 50 കോടി രൂപയുടെയും ചെലവ് പ്രതീക്ഷിക്കുന്നു.

പട്ടിക വർഗ വിഭാഗത്തിൽ 14681 വിദ്യാർത്ഥികൾക്കാണ് 2023-24 അധ്യയന വർഷത്തെ ഉന്നത പഠന സഹായം പൂർണ്ണമായും നൽകിയത്. പബ്ലിക് ഫണ്ട് മാനേജ്മെൻ്റ് സിസ്റ്റം വഴിയാണ് വിദ്യാർത്ഥികൾക്ക് തുക കൈമാറുന്നത്.
ശരാശരി 12 ലക്ഷത്തിലേറെ വിദ്യാർത്ഥികൾക്കാണ് ഓരോ വർഷവും ഉന്നത പഠന സഹായം നൽകുന്നതെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു. വിദ്യാഭ്യാസ അവസരങ്ങൾ വിപുലപ്പെടുത്തിയതോടെ ഈ എണ്ണം ഇനിയും ഉയർന്നേക്കും.
വരുമാന പരിധിയുടെ പേരിൽ പട്ടികജാതി
കുട്ടികൾക്ക് കേന്ദ്ര സർക്കാർ നിഷേധിച്ച തുക കൂടി ബജറ്റിൽ അധികമായി വകയിരുത്തിയാണ് കേരളം പഠനാനുകൂല്യങ്ങൾ നൽകുന്നതെന്നും മന്ത്രി ഒ ആർ കേളു കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top