ബാവലി പുഴയരികിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

കേരള-കർണാടക അതിർത്തിയായ ബാവലി പുഴയരികിൽ വയോധികന്റെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. മുളങ്കാടിനടുത്ത് ഇന്നലെ രാത്രിയോടെ കണ്ട ആളെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭ്യമാക്കാൻ പൊലിസ് നാട്ടുകാരോട് അഭ്യർത്ഥിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഏകദേശം 70-80 വയസ്സിനിടയിൽ പ്രായം തോന്നിക്കുന്ന ഇയാളെ ഇന്നലെ വൈകിട്ട് അതിഥി തൊഴിലാളികൾക്കൊപ്പം ഈ പ്രദേശത്ത് കണ്ടതായി ചിലർ പൊലിസിന് മൊഴി നൽകി. എങ്കിലും വ്യക്തിവിവരങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല.

മൃതശരീരത്തെ പൊലീസ് പ്രാഥമിക പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്കായി സമീപത്തെ പൊലിസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top